Latest NewsSaudi ArabiaNewsGulf

ആരാധനാലയങ്ങളും മാളുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു : ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാധാരണനിലയിലേയ്ക്ക് മാറി

റിയാദ് : ആരാധനാലയങ്ങളും മാളുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു . ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാധാരണനിലയിലേയ്ക്ക് മാറുന്നു. പകല്‍ സമയത്തെ യാത്രാ നിയന്ത്രണം നീക്കിയതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്. രാത്രി 8 മുതല്‍ രാവിലെ 6 വരെയുള്ള നിയന്ത്രണം ജൂണ്‍ 20 വരെ തുടരും.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യ തന്നെ പരിഹാരം കാണും : യുഎസിനെ തള്ളി വീണ്ടും ഇന്ത്യ

മദീനയിലെ പ്രവാചക പള്ളി ഇന്ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. 40% പേര്‍ക്കു മാത്രമാണ് പ്രവേശനം. അകലം പാലിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. മക്ക ഒഴികെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങളും ഇന്നു മുതല്‍ തുറക്കും.

കുവൈറ്റ് കര്‍ഫ്യൂ നാളെ മുതല്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ മാത്രം. പള്ളികള്‍ ഉള്‍പ്പെടെ ആരാധനാലയങ്ങള്‍ തുറക്കും. എന്നാല്‍ ജുമു അ നമസ്‌കാരത്തിന് അനുമതിയില്ല.

ദുബായില്‍ മുസ്‌ലിം പള്ളികള്‍ നിയന്ത്രണങ്ങളോടെ ഉടന്‍ തുറക്കും.വ്യായാമത്തിനു പുലര്‍ച്ചെ പുറത്തിറങ്ങാന്‍ അനുമതി. എന്നാല്‍ കൂട്ടം കൂടാന്‍ പാടില്ല. അജ്മാനില്‍ വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

സിനിമാ ശാലകള്‍, ജിംനേഷ്യം, ഫിറ്റ്‌നസ് ക്ലബ്, കുട്ടികളുടെ സലൂണ്‍ എന്നിവയും ഇന്നു മുതല്‍ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button