Latest NewsIndiaNews

അതികഠിനമായ വേദനയുമായി എത്തിയ ഇരുപത്തൊമ്പതുകാരന്‍റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി: മലദ്വാരത്തില്‍ കുപ്പി കുത്തിക്കയറ്റിയത് യുവാവ് തന്നെ

നാഗപട്ടണം: അതികഠിനമായ വേദനയുമായി എത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി. ആരോഗ്യ പ്രവര്‍ത്തകരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമാകുന്നത്. മദ്യലഹരിയിൽ യുവാവ് സ്വയമാണ് മദ്യക്കുപ്പി മലദ്വാരത്തില്‍ കുത്തിക്കയറ്റിയത്. പിന്നീട് കുപ്പി പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.

Read also: സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛര്‍ദി: പിന്നാലെ കോവിഡ് സ്ഥിരീകരണം: ആശങ്കയായി തിരുവനന്തപുരത്തെ യുവാവ്

വീട്ടുകാരോട് വയറുവേദനയുടെ കാരണം ഇതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നില്ല. രണ്ട് ദിവസം കുപ്പി വയറില്‍ കുടുങ്ങിയതോടെ വേദന അസഹ്യമായി. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്സ് റേ കണ്ട് ഞെട്ടിയെന്ന് നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനായ ഡോ എസ് പാണ്ഡ്യരാജ് പറഞ്ഞത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 250 മില്ലിയുടെ ഗ്ലാസ് കുപ്പി പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button