
പാലക്കാട്: ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികക്കും വിദ്യാർത്ഥികൾക്കും രക്ഷിതാവിനും പരുക്ക്. പാലക്കാട് കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപികമാർക്കും, രക്ഷിതാവിനുമാണ് പരിക്കേറ്റത്. ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് വിദ്യാർത്ഥിനികൾ, രണ്ട് അധ്യാപികമാർ, ഒരു രക്ഷിതാവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി. ബാക്കിയുള്ളവർ തൃശ്ശൂർ ജൂബിലി മിഷനിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും തുടരുകയാണ്.
ലഹരിവിരുദ്ധ കാമ്പയിന്റെ ആദ്യഘട്ട സമാപനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവർ മനുഷ്യച്ചങ്ങല തീർത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
Post Your Comments