Latest NewsNewsIndia

ഇന്ത്യയില്‍ രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന : 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് 11,264 പേര്‍ക്ക്

ന്യൂഡല്‍ഹി : രാജ്യത്തിന് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയി. 4,971 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 47.40 ശതമാനമായി.

Read Also : ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിൻവലിക്കും: ജൂൺ എട്ട് മുതൽ ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍ തുറക്കാൻ അനുമതി

അതേസമയം, മഹാമാരി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്. 86,422 ആക്ടീവ് കേസുകളുള്ള രാജ്യത്ത് 82,369 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര തന്നെയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. 62,228 പേര്‍ രോഗബാധിതരായി, 2098 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button