Latest NewsNewsInternational

ജി-7 ഉച്ചകോടി : ഇന്ത്യയെ പ്രത്യേകമായി ക്ഷണിയ്ക്കും : ഉച്ചകോടിയില്‍ ഇന്ത്യയുടെ അസാന്നിധ്യം വലിയൊരു വിടവ് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജി-7 ഉച്ചകോടി : ഇന്ത്യയെ പ്രത്യേകമായി ക്ഷണിയ്ക്കും , ഉച്ചകോടിയില്‍ ഇന്ത്യയുടെ അസാന്നിധ്യം വലിയൊരു വിടവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്ന് ട്രംപ് അറിയിച്ചു. ഉച്ചകോടിയിലേയ്ക്ക് ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് അറിയിച്ചു. ലോകത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യ തന്നെ പരിഹാരം കാണും : യുഎസിനെ തള്ളി വീണ്ടും ഇന്ത്യ

നേരത്തെ ജൂണ്‍ അവസാന വാരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടി ചേരാനായിരുന്നു തീരുമാനം. ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങള്‍.

റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button