ബീജിംഗ്: ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന് കണ്ടെത്തല്‍ ചൈനയില്‍ നിന്നും തന്നെയാകുമോ ? വിശദാംശങ്ങള്‍ പുറത്ത്
ചൈനയിലെ ബീജിംഗ് ഇന്‍സ്റ്റിറ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കണ്ടെത്തിയ കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍, മരുന്ന് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വിപണിയില്‍ എത്തിയേക്കും.
പ്രതിവര്‍ഷം 10 കോടി മുതല്‍ 12 കോടി വരെ വാക്സിനുകള്‍ നിര്‍മിക്കാനാണ് ചൈനയുടെ ശ്രമം.
വാക്സിന് കണ്ടെത്തിയാല്‍ മനുഷ്യരാശിയുടെ നന്മയ്ക്കായി ലോകം മുഴുവന്‍ അത് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അറിയിച്ചിട്ടുണ്ട്.
Post Your Comments