തിരുവനന്തപുരം: കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ഗുരുതര വീഴ്ച്ച. ശനിയാഴ്ച കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റില്‍നിന്നെത്തിയ ആളെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എന്നാൽ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. ഇയാളുടെ ഫലം ഇന്ന് പോസീറ്റിവായിരുന്നു. ഇതോടെ തിരിച്ചുവിളിച്ച് അഡ്മിറ്റാക്കി.
Post Your Comments