കൊല്ലം: ഉത്രയുടെ ശരീരത്തിലേക്ക് ഇട്ട പാമ്പിനെ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് സൂരജ്. പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നെന്നും സൂരജ് മൊഴി നൽകി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നല്‍കിയത്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറയുകയായിരുന്നു. അതേസമയം സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തു.
Read also: മുഖ്യമന്ത്രി പറഞ്ഞ കണക്കിനുള്ളിൽ നിർത്താൻ കോവിഡ് സ്ഥിരീകരണം ഒരു ദിവസം വൈകിപ്പിച്ച് ആരോഗ്യ വകുപ്പ്
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോണ്‍ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്. പിന്നീട് കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണില്‍ നിന്ന് വാട്സ് ആപ്പ് കാള്‍ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.
Post Your Comments