Latest NewsIndiaNews

ജോർജ്‌ ഫ്ലോയിഡ്‌ കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കൻ തെരുവുകൾ,സൈന്യത്തെ ഇറക്കാമെന്ന് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്

മിനിയപ്പലിസ് : കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മിനസോഡയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘർഷം വ്യാപിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിൻക്റ്റ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു പ്രക്ഷോഭകർ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. പ്രക്ഷോഭകരെ അക്രമികൾ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സംസ്ഥാനത്തു ഭരണനേതൃത്വമില്ലെന്നും വിമർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാൽ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button