Latest NewsIndiaNews

ടിക് ടോക് ഉപയോഗിക്കില്ല: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മിലിന്ദ് സോമന്‍

ന്യൂഡല്‍ഹി: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ച് മോഡലും നടനുമായ മിലിന്ദ് സോമന്‍. എഞ്ചിനീയറും അധ്യാപകനുമായ സോനം വാങ്ചുക് ചൈനയ്ക്ക് മറുപടി നല്‍കാന്‍ സൈനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സാധിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മിലിന്ദ് ഇക്കാര്യം അറിയിച്ചത്. സോനം വാങ്ചുകിന്‍റെ വീഡിയോയുടെ ഷോര്‍ട്ട് ക്ലിപ്പും അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. അതിര്‍ത്തിയില്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാലാണ് സംഘര്‍ഷ സമയത്തും നമ്മുക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നതെന്ന് സോനം വീഡിയോയിൽ പറഞ്ഞിരുന്നു. വെടിയുണ്ടകളേക്കാള്‍ ശക്തമാണ് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുക വഴി നടപ്പിലാകുകയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Read also: ജല വൈദ്യുതി ഉത്പാദന രംഗത്ത് ജപ്പാനെ മറികടന്ന് ഇന്ത്യ: പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button