ന്യൂഡൽഹി : ഭൂരിഭാഗം ശ്മശാനങ്ങളും പ്രവർത്തനക്ഷമമല്ലാതായതോടെ ഡൽഹിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ രോഗം പകരുമെന്ന് ആശങ്കയുള്ളതിനാൽ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.
അതേസമയം ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കുന്നുകൂടിയതോടെയാണ് നീക്കം. ഡൽഹി എല്‍ എന്‍ ജെ പി ആശുപത്രി മോർച്ചയിൽ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുന്നത് 28 എണ്ണമാണ്.
ഇതേ അവസ്ഥയാണ് മിക്ക ആശുപത്രികളിലും. ഇതിനിടെ പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫർണസുകളിൽ 3 എണ്ണം പ്രവർത്തിക്കുന്നില്ല. സംസ്കരിക്കാൻ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചയക്കാൻ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാൻ സർക്കാർ അനുവദിച്ചത് .
Post Your Comments