Latest NewsIndiaNews

രാജ്യത്ത് കോവിഡ് ആശങ്ക വർധിക്കുന്നു; 24 മണിക്കൂറിനിടെ 7964 രോഗ ബാധിതർ

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം അതിവേഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 7,964 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 1.73 ലക്ഷമായി​. 265 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 4,971 ആയി​.

86,422 പേരാണ് ചികിത്സയിലുള്ളത്. എന്നാൽ കോവിഡ്​ ഭേദമായവരുടെ എണ്ണം 82,370 ആയി ഉയർന്നിട്ടുണ്ട്​.  മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ ​േകാവിഡ്​ ബാധിതരുള്ളത്​. ഉത്തർപ്രദേശിലും കോവിഡ്​ ബാധിതരുടെ എണ്ണം 10,000ത്തിലേക്ക്​ അടുക്കുകയാണ്​.  കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും.

ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം അമിത് ഷാ തേടി. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നല്കുന്നതാവും പുതിയ മാർഗ്ഗനിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button