നാഗര്‍കോവില്‍: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയിലാക്കി പീഡനം സ്ഥിരം തൊഴില്‍ , 20 കാരനെതിരെ കേസ്. .പ്രണയം നടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയ കേസിലാണ് 20 കാരന്‍ അറസ്റ്റിലായത്. കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറി. അന്വേഷണ ചുമതല വഹിച്ചിരുന്ന കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.
Read Also : മീന്‍കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആറ് പഞ്ചായത്തുകള്‍ അടച്ചുപൂട്ടി
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഗര്‍കോവില്‍ ഗണേശപുരം സ്വദേശി സുജിന്‍ എന്ന കാശി (26) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമുഖ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും കാശിയെ സഹായിക്കുകയും ചെയ്ത കൂട്ടാളി നാഗര്‍കോവില്‍ സ്വദേശിയായ ഡസന്‍ ജിനോയും (20) പിടിയിലായിട്ടുണ്ട്. ധനികരായ പെണ്‍കുട്ടികളെ പ്രണയംനടിച്ച് വലയിലാക്കിയ ശേഷം ഒന്നിച്ചുള്ള സ്വകാര്യ വീഡിയോകളെടുക്കും. ഇതിനുശേഷം ദൃശ്യങ്ങള്‍ കാണിച്ച് ഇവരോട് പണം ആവശ്യപ്പെടും. പണം നല്‍കാത്തവരോട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് കാശിയുടെ രീതി.
Post Your Comments