ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് കേന്ദ്രസർക്കാരിനോട് രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ‘ഗുരുതരമായ ദേശീയ ആശങ്ക’ യാണെന്ന് കോൺഗ്രസ് രണ്ട് ദിവസം മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.
Read also: ബെവ്ക്യൂ ആപ്പ് പിന്‍വലിക്കുമോ? എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം
അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ഞങ്ങൾ വ്യത്യസ്ത കഥകൾ കേൾക്കുന്നു. ഞാൻ ഊഹിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ കേന്ദ്ര സർക്കാർ ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.
Post Your Comments