ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി കുടലില്‍ കുഞിമുഹമ്മദിന്റെ മകൻ അബ്ദുല്‍ കരീം ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ഷഹല്‍, സുഹ ഫാത്തിമ, സിദറ..
അതേസമയം സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി (59 ) അണപ്പറ്റത്ത് എന്നിവരാണ് മരണപ്പെട്ടത്. ഉമ്മർ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണൽ ആശുപത്രിയിലും മുഹമ്മദലി ജാമിഅ ആശുപത്രിയിലുമാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 32ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 138 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments