KeralaLatest NewsNews

മെയ് 31 മുതല്‍ കുവൈറ്റില്‍ കര്‍ഫ്യുവില്‍ മാറ്റം : ചില സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം

കുവൈറ്റ് സിറ്റി: മെയ് 31 മുതല്‍ കുവൈറ്റില്‍ കര്‍ഫ്യുവില്‍ മാറ്റം , ചില സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 31 മുതല്‍ ഭാഗിക കര്‍ഫ്യൂവാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയായിരിക്കും കര്‍ഫ്യൂ.

Read Also : മാസ്‌ക് നിർബന്ധമാക്കി ഗൾഫ് രാജ്യം, നിയമം ലംഘിച്ചാൽ കർശന നടപടി

ജലീബ് അല്‍ ഷൂയൂഖ്, മഹബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈതാന്‍ ഹവല്ലി എന്നീ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മേയ് 31 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് ഘട്ടം ഘട്ടമായി തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ പറഞ്ഞു.

ഭാഗിക കര്‍ഫ്യൂ മൂന്നാഴ്ചത്തേക്ക് ആയിരിക്കും ഏര്‍പ്പെടുത്തുക. ഈ കാലയളവില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 30 ശതമാനം ജീവനക്കാരെ വച്ച് ജോലി ആരംഭിക്കാം. എല്ലാ മേഖലകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരും.

സമ്പൂര്‍ണ കര്‍ഫ്യൂവില്‍ തുടരുന്ന പ്രദേശങ്ങള്‍

ഫര്‍വാനിയയില്‍ 60, 120, 520, 129 എന്നീ സ്ട്രീറ്റുകള്‍ക്കിടയിലെ പ്രത്യേക ഏരിയ ഒഴിച്ച് എല്ലാ പ്രദേശത്തും ഹവല്ലിയിലും അല്‍ നഗ്രയിലും ഖൈത്താനില്‍ 4, 6, 7, 8, 9 ബ്ലോക്കുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശത്തും മൈതാന്‍ ഹവല്ലിയില്‍ 10, 11, 12 ബ്ലോക്കുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശത്തും
മഹബൂലയിലും ജലീബ് അല്‍ ഷുയൂഖിലും പൂര്‍ണമായി പുനരാരംഭിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയും അനുവദിക്കും.

നാലാം ഘട്ടത്തില്‍ ജോലിസ്ഥലത്ത് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. റസ്റ്റോറന്റുകളില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ അനുവദിക്കും. പൊതു ഗതാഗതം പുനരാരംഭിക്കും.

അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ 100 ശതമാനം ജീവനക്കാരെയും വച്ച് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button