കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സുരേഷ് ബാബു (45)വിനെയാണ് താമസ സ്ഥലത്ത് ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബനീദ് അല്‍ ഗറിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments