തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ബാധയെ കുറിച്ചും ഇപ്പോഴത്തെ നിലയെ കുറിച്ചും ആരോഗ്യമന്ത്രി കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ പതിനഞ്ചു ശതമാനം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത് ആശ്വാസകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗമാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്നത്. നേരത്തെയുണ്ടായ ഘട്ടങ്ങളില്‍ ലോകമാകെ ഉറ്റുനോക്കിയ നേട്ടമാണ് സംസ്ഥാനം ഉണ്ടാക്കിയത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതും മരണ സംഖ്യ കുറയ്ക്കാനായതും നേട്ടമാണ്. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വന്നു തുടങ്ങിയതോടെ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഇതു പ്രതീക്ഷിച്ചതാണ്. എന്നാല്‍ പതിനഞ്ചു ശതമാനമാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നതായി കണ്ടിട്ടുള്ളത്. അത് ആശ്വാസകരമാണ്. ആദ്യഘട്ടത്തില്‍ മുപ്പതു ശതമാനം കേസുകള്‍ സമ്പര്‍ക്കത്തിലൂടെ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
പോസിറ്റിവ് കേസുകള്‍ വര്‍ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നില്ല. എന്നാല്‍ പലരും അവശനിലയിലാണ് വരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എല്ലാ സന്നാഹങ്ങളും ഒരുക്കി എല്ലാവരെയും രക്ഷിക്കാനാണ് നോക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള തീവ്രമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു
Post Your Comments