ഷാര്‍ജ : വാക്കു തര്‍ക്കത്തിനിടെ യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരന് കുത്തേറ്റ് മരിച്ചു. 27 വയസുകാരനായ ഇന്ത്യന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പൊലീസ് അറിയിച്ചു.
വ്യക്തിപരമായ കാര്യങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും
തുടർന്ന് കത്തി ഉപയോഗിച്ച് പല തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ്
ഷാര്‍ജ പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് വ്യാപക പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
Post Your Comments