Latest NewsNewsInternational

ഹിസ്ബുള്‍ മുജാഹിദീന്‍ മേധാവിക്കെതിരെ അജ്ഞാതരുടെ ആക്രമണം: ഗുരുതര പരിക്ക്; പണി കൊടുത്തത് ഐ.എസ്.ഐ തന്നെ ?

ഇസ്ലാമബാദ് • ഇസ്ലാമാബാദിൽ വച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി സയ്യിദ് സലാഹുദ്ദീന് ഗുരുതരമായി പരിക്കേറ്റു. പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ) ആണ് ഹിസ്ബുൾ മേധാവിക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സൂചന. മെയ്‌ 25 നാണ് ആക്രമണം നടന്നത്. ഹിസ്ബുൾ മേധാവിക്കെതിരായ ആക്രമണം ഐ‌എസ്‌ഐയും സലാവുദ്ദീനും തമ്മിലുള്ള സമീപകാലത്തുണ്ടായ കലഹവുമായി ബന്ധപ്പെട്ടതാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കലല്ല, മറിച്ച് ഹിസ്ബുൾ മേധാവിക്ക് ശക്തമായ സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് പാകിസ്ഥാനില്‍ നിന്നുള്ള ഉറവിടങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ആക്രമണത്തെത്തുടർന്ന് സലാഹുദ്ദീനെ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഐ‌.എസ്‌.ഐ സ്പോൺസർ ചെയ്യുന്ന വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യു.ജെ.സി) തലവനായ സലാവുദ്ദീൻ ഹിസ്ബൂളിനെ പിന്തുണയ്ക്കാത്തതിൽ ഏജൻസിയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹിസ്ബുൾ കേഡർമാർക്ക് വേണ്ടത്ര പരിശീലനവും ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുന്നില്ലെന്നും സലാഹുദ്ദീന്‍ പരാതിപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കുറച്ചുകാലമായി സലാഹുദ്ദീനും ഐ.എസ്.ഐയും തമ്മില്‍ കലഹത്തിലായിരുന്നു.

കൂടാതെ, തെക്കൻ കശ്മീരിൽ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ ഹിസ്ബുൾ ടോപ്പ് കമാൻഡർ റിയാസ് നായിക്കുവിനെ ഇല്ലാതാക്കിയശേഷം, പാക് അധീന കശ്മീരിലെ ഹിസ്ബുൾ കേഡർമാരുമായുള്ള ആശയവിനിമയത്തിനിടെ ഐ‌.എസ്‌.ഐയെ സലാഹുദ്ദീൻ പരസ്യമായി വിമര്‍ശിച്ചിരുന്നു.

മറ്റ് സംഘടനാ പ്രവർത്തകർക്ക് ശക്തമായ സൂചന നൽകാനായി ഐ‌.എസ്‌.ഐ സലാഹുദ്ദീനെ ആക്രമിക്കാൻ പദ്ധതിയിട്ടിരിക്കാമെന്ന് പാക് അധീന കശ്മീരിലെ മുതിർന്ന ഹിസ്ബുൾ വൃത്തങ്ങളും കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button