Latest NewsNewsOmanGulf

ഗൾഫ് രാജ്യത്ത് ഇടിയോടു കൂടിയ കനത്ത മഴയും, ശക്തമായ കാറ്റും തുടരും, മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ഒമാനില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥനിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതാണ് കാരണം. സലാലയില്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്നു അറിയിപ്പിൽ പറയുന്നു.

Also read : അടുത്ത മൂന്ന് ദിവസം, സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത : ഒരു ജില്ലയിൽ ഓറ‍ഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദോഫാറിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ പോകുന്നതും വാദികളില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ കർശന നിര്‍ദേശം നല്‍കി. ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി ബുധനാഴ്ച വൈകിട്ട് മുതലാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ ലഭിച്ച് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button