തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലയളവിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും വൈദ്യുതിബില്ലിലെ ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നൽകാൻ തീരുമാനം. ഫിക്സഡ് ചാര്‍ജിലെ ബാക്കി തുക അടയ്ക്കുന്നതിന് ഡിസംബര്‍ വരെ സാവകാശം നൽകുമെന്നും അതിന് ഈ കാലയളവില്‍ പലിശ ഈടാക്കില്ലെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
Read also: ആറരയ്ക്ക് ടോക്കണ്‍ കൊടുക്കുമെന്ന് അറിയിപ്പ്: ബെവ് ക്യൂ ആപ്പ് ഇപ്പോഴും പണിമുടക്കിൽ
കൂടാതെ തുക വര്‍ധിക്കുന്നതായുള്ള ഗാര്‍ഹിക ഉപയോക്താക്കളുടെ പരാതികള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്കി. ബില്‍ തുക ഒന്നിച്ച് അടക്കുന്നതിന് പ്രയാസമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലുകളില്‍ പകുതി അടച്ചാല്‍ ബാക്കി തുകയ്ക്ക് രണ്ടു തവണകള്‍ അനുവദിക്കുന്നതാണെന്നും അറിയിച്ചു.
Post Your Comments