തിരുവനന്തപുരം: ശനിയാഴ്ചത്തേക്കുള്ള ടോക്കണുകള്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ബെവ് ക്യൂ ആപ്പ് വഴി നൽകുമെന്ന എക്സൈസ് വകുപ്പിന്റെ വാദവും വെള്ളത്തിൽ. ഇതുവരെയും ഫോൺ പ്രവർത്തനരഹിതമാണ്. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ടോക്കണ്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഇതിന് ശേഷവും ആപ്പ് പ്രവർത്തനരഹിതമാണ്.
Read also: ബെവ്ക്യൂ: രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ഉണ്ടാകില്ല
അതേസമയം മേയ് 31 (ഞായറാഴ്ച), ജൂണ്‍ ഒന്ന് തിയതികളില്‍ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് അവധിയാണ്. ജൂണ്‍ രണ്ടു മുതല്‍ എല്ലാ സാങ്കേതിക പരിമിതികളും പരിഹരിച്ച് പൂര്‍ണമായ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബെവ്കോ എംഡി അറിയിച്ചു.
Post Your Comments