മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് മാത്രം 2,682 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 116 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,228 ആയി. 2,098 പേര് മരിക്കുകയും ചെയ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ ഇന്ന് മാത്രം 1,147 കേസുകളും 38 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments