KeralaLatest NewsNews

പത്തനംതിട്ടയിൽ ഇന്ന് 6 പോസിറ്റീവ് കേസുകളെന്ന് മുഖ്യമന്ത്രി; ജില്ല കണക്കിൽ 4 രോഗികൾ മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 33 പേർ വിദേശത്തുനിന്നും 23 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇതിൽ
പത്തനംതിട്ടയിൽ 6 പോസിറ്റീവ് കേസുകളെന്നാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നത്.  എന്നാൽ ജില്ലയുടെ കണക്കിൽ 4 പേർക്ക് മാത്രമേ ഇന്ന് രോഗം സ്ഥിരീകരിച്ചതായിട്ടുള്ളു. അതേസമയം മറ്റു ജില്ലയിൽ ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട ജില്ലകർക്കായിരിക്കും രോഗമെന്നാണ് നിഗമനം.

സൗദിയിൽ നിന്നെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശി ഗർഭിണിയായ സ്റ്റാഫ് നഴ്സ് (28), തണ്ണിത്തോട് സ്വദേശി (39), ചെന്നൈയിൽ നിന്ന് 16ന് എത്തിയ റാന്നി നാറാണംമൂഴി കുടമുരുട്ടി സ്വദേശി പെൺകുട്ടി (21), പഞ്ചാബിൽ നിന്നെത്തിയ പ്രമാടം സ്വദേശിയായ സൈനികൻ (30) എന്നിവർക്കാണ് പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button