KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. ഇന്ന് രണ്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇദ്ദേഹം കോവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് കരൾ രോഗം ഗുരുതമായിരുന്നതായും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button