ന്യൂഡല്‍ഹി : സ്പീക്ക് അപ് ഇന്ത്യ’ യജ്ഞവുമായി കോണ്‍ഗ്രസ്. ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ദേശീയ കോണ്‍ഗ്രസ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലടക്കം പാര്‍ട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആരംഭിച്ച യജ്ഞം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഇന്നലെ 11 മുതല്‍ 2 വരെ നീണ്ട യജ്ഞത്തില്‍ സോണിയ ഉള്‍പ്പെടെയുള്ള നേതാക്കളും ദേശീയ, സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തകരും പങ്കാളികളായി.
ലോക്ഡൗണ്‍ മൂലം ദുരിതം നേരിടുന്നവരുടെ വേദന രാജ്യം മുഴുവന്‍ അനുഭവിക്കുമ്പോള്‍, ബിജെപിക്കു മാത്രം അതേക്കുറിച്ചു ധാരണയില്ലെന്നു വിഡിയോ സന്ദേശത്തില്‍ സോണിയ കുറ്റപ്പെടുത്തി.
Post Your Comments