Latest NewsIndiaNews

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വൈറസ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നത്.

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നിലവിലെ സാഹചര്യം വിലയിരുത്തി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്കും ഗുജറാത്തില്‍ മരണസംഖ്യ ആയിരത്തിലേക്കും അടുക്കുകയാണ്.

മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പുര്‍ നഗരങ്ങളിലെ കൊവിഡ് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു. രാജ്യത്തെ എഴുപത് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ പതിമൂന്ന് നഗരങ്ങളില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍.

ഈ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നുവെന്നാണ് സൂചന. സംസ്ഥാനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചേക്കും. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19372 ഉം മരണം 145 ഉം ആയി. ഗുജറാത്തില്‍ 367 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 15572 ഉം മരണം 960 ഉം ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1024 പോസിറ്റീവ് കേസുകളാണ്. ആകെ കൊവിഡ് കേസുകള്‍ 16281 ആയി. 13 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 316 ആയി

shortlink

Related Articles

Post Your Comments

Related Articles


Back to top button