Latest NewsNewsIndia

തമിഴ്‌നാട്ടില്‍ കോവിഡ് കുതിച്ചുയരുന്നു; ചെന്നൈയിൽ 30 തടവുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ 30 തടവുകാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ അതീവ സുരക്ഷയള്ള പുഴൽ ജയിലിലെ തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവരെ ജയിലിനുള്ളില്‍ത്തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഓരോ ദിവസം കഴിയും തോറും തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച മാത്രം 874 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 കേസുകളും ചെന്നൈ നഗരത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസമായി തമിഴ്‌നാട്ടില്‍ 800ല്‍ അധികം കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ രോഗബാധയുടെ പുതിയ കേന്ദ്രങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചിട്ടുമില്ല.

145 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നു. വെള്ളിയാഴ്ച മരിച്ചത് ഒമ്പത് പേരാണ്. മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തിയവരാണ് പോസിറ്റീവ് ആകുന്ന രോഗികളില്‍ വലിയൊരു വിഭാഗം. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരില്‍ 129 പേര്‍ റോഡ് മാര്‍ഗവും ആറ് പേര്‍ വിമാനത്തിലും മഹാരാഷ്ട്രയില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button