കുവൈറ്റ് സിറ്റി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കുവൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു. 5 കുട്ടികൾ ഉൾപ്പെടെ 178 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തും.
Also read : ആശുപത്രി ഐസൊലേഷന്‍ യൂണിറ്റില്‍ അഗ്നിബാധ; അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു
ഈ പദ്ധതി പ്രകാരം കേരളത്തിലേക്കുള്ള നാലാമത്തെ സർവീസ് ആണിത്. വെള്ളിയാഴ്ചയും ജൂൺ 4നും കോഴിക്കോട്ടേക്കും ശനിയാഴ്ച കണ്ണൂരിലേക്കും ഞായർ തിരുവനന്തപുരത്തേക്കും തിങ്കൾ കൊച്ചിയിലേക്കും സർവീസ് നടത്തും. അതിനിടെ പൊതുമാപ്പ് നേടിയവർക്കായി ഇന്ന് (വ്യാഴം) കുവൈറ്റിൽ നിന്നും ഗയ, ലക്നോ, ജെയ്പൂർ എന്നിവിടങ്ങളിലേക്ക് ജസീറ എയർവെയ്സ് സർവീസ് നടത്തും.
Post Your Comments