തിരുവനന്തപുരം : സംസ്ഥാനത്ത് ബെവ്‌ക്യു ആപ്പ് വഴിയുള്ള മദ്യ വില്പന ആരംഭിച്ചു. ആപ്പിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടയിലും ഒൻപത് മണിയോട് കൂടി തന്നെ സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചു. ബെവ്‌ക്യു വഴി ടോക്കൺ ലഭിച്ചവർക്കാണ് മദ്യം ലഭിക്കുന്നത്.തെർമൽ സ്‌കാനർ ഉപയോഗിച്ച് ഉപഭോകതാക്കളെ പരിശോധിച്ച ശേഷം മാത്രമേ മദ്യം വാങ്ങാൻ കഴിയുകയുള്ളു.
എന്നാൽ പലയിടത്തും ടോക്കൺ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസർ നെയിമും പാസ് വേർഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കൺ നമ്പർ രേഖപ്പെടുത്തിയുമാണ് മദ്യവിൽപന ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ബാറുടമകള്‍ക്കും ബീവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കും ക്യൂ ആര്‍കോഡ് സ്‌കാനിങിനും ഉള്‍പ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പറഞ്ഞു . ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തിടത്ത് ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്.
Post Your Comments