
കോഴിക്കോട്: മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്നും ഇതിനായി ആരാധനാലയങ്ങളില്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. സംസ്ഥാനത്തു മദ്യവില്‍പന ഇന്നുമുതലാണ് പുനരാരംഭിച്ചത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പന നടത്താനായി അനുമതി നല്‍കിയത്. 877 കേന്ദ്രങ്ങളിലൂടെയാണ് മദ്യവിതരണം ഉണ്ടാകുക. ഇന്ന് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ച് 2.25 ലക്ഷം പേര്‍ മദ്യം വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
Post Your Comments