Latest NewsJobs & VacanciesNews

ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

Also read : രാജ്യത്ത് ആധാര്‍ പരിശോധനയിലൂടെ വിവരങ്ങൾ ഉറപ്പുവരുത്തി തല്‍സമയം പാന്‍ അനുവദിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു

യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ ഓരോ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. നിയമം വിഷയത്തിൽ ജൂൺ രണ്ടിന് രാവിലെ 10.30നും മാനേജ്‌മെന്റ് വിഷയത്തിൽ മൂന്നിന് ഉച്ചക്ക് രണ്ടിനുമാണ് ഇന്റർവ്യൂ നടക്കുക. ഉദ്യോഗാർത്ഥികൾ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അവരുടെ പേര് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button