ബെംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ രോഗ സ്രവ പരിശോധന രണ്ടരലക്ഷത്തിലേക്ക്. ബുധനാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം 2,41,608 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ദിവസം ശരാശരി 10,000 പരിശോധന. ഇന്നലെ മാത്രം 12,694 പരിശോധന നടത്തി.ബുധനാഴ്ച വൈകിട്ടു വരെ 1,09,322 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നു. ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സജ്ജീകരിച്ച സൗജന്യ ക്വാറന്റൈന്‍ കേന്ദ്രത്തിനു പുറമെ ഹോട്ടലുകളില്‍ പെയ്ഡ് സംവിധാനവുമൊരുക്കിയിട്ടുണ്ട്.
10,556 പേര്‍ ഹോം ക്വാറന്റൈനിലുണ്ട്.സംസ്ഥാനത്ത് ഇതുവരെ 2418 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 781 രോഗമുക്തരായി. 1588 പേര്‍ ചികിത്സയിലുണ്ട്. 49 പേര്‍ മരിച്ചു. രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകളും സംസ്ഥാനാനന്തര റോഡ് ഗതാഗതവും ആരംഭിച്ചതോടെ സംസ്ഥാനത്തേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.
ബുധനാഴ്ച വൈകിട്ടു വരെ വിമാനമാര്‍ഗം വിദേശരാജ്യങ്ങളില്‍ നിന്ന് 4832 പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 3387 യാത്രക്കാരുമാണ് ബെംഗളൂരുവിലെത്തിയത്. ഇതില്‍ 90 ശതമാനവും രോഗ വ്യാപനം കൂടുതലുള്ള മുംബൈ, ന്യൂദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്നാണ്. 1,10,000ലധികം പേരാണ് റോഡ് മാര്‍ഗം ഇതുവരെ സംസ്ഥാനത്തെത്തിയത്.
Post Your Comments