കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്‌ക് വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ. ഇന്തിയാന സെന്റർ ഫോർ റീജെനറേറ്റീവ് മെഡിസിൻ ആൻഡ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കോവിഡിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കുന്ന മാസ്‌ക്കുകളിൽ നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
സാധാരണ കോവിഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന മാസ്‌ക്കുകൾ അണുക്കളെ തടയുക മാത്രമേ ചെയ്യുന്നുള്ളൂ. മാസ്‌ക്കിന് വൈറസിനെ പൂർണമായും തടയാനാവില്ലെന്നുമാണ് വിവരം. പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കുന്നത് വരെ കൊവിഡിനെ തടയാനുള്ള പുതിയ മാർഗത്തിലേക്കുള്ള വഴിയാണ് ഗവേഷകർ തുറന്നിരിക്കുന്നത്.
ഈ ഫേസ് മാസ്‌കിൽ ഇലക്ട്രോസ്യൂട്ടിക്കൽ ബാൻഡേജുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് പ്രയോജനപ്പെടുത്തുക. മാസ്‌കിന്റെ ഉപരിതലത്തിലൂടെ ഇലക്ട്രിക്ക് കറന്റ് കടത്തിവിട്ട് വൈറസിനെ നശിപ്പിക്കും. ഈ മാസ്‌ക് പരീക്ഷണം വിജയകരമാവുകയാണെങ്കിൽ അണുക്കളിലൂടെ പടരുന്ന വിവിധതരം അസുഖങ്ങളെ പ്രതിരോധിക്കാനാവുമെന്നും വൈറസ് മാത്രമല്ല ബാക്ടീരിയ പോലുള്ള മറ്റ് സൂക്ഷ്മ ജീവികളെയും മാസ്ക് തടയുമെന്നും വിദഗ്ധർ പറയുന്നു.
Post Your Comments