Latest NewsNewsIndia

കള്ളക്കണക്കുകള്‍ നിരത്തി കോവിഡ് സമൂഹവ്യാപനം മറച്ചു വച്ച കേരള സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളെ കുറ്റപ്പെടുത്തുകയാണ്;- വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരള മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കള്ളക്കണക്കുകള്‍ നിരത്തി കോവിഡ് സമൂഹ വ്യാപനം മറച്ചു വച്ച കേരള സര്‍ക്കാര്‍, ഇപ്പോള്‍ പ്രവാസികളെ കുറ്റപ്പെടുത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ക്വാറന്റൈനില്‍ പോകുന്നവരോട് പണം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളക്കണക്കുകള്‍ കാണിച്ച്‌ രോഗ വ്യാപനമില്ലെന്നാണ് നേരത്തെ പറഞ്ഞത്. ഇപ്പോള്‍ മുഖ്യമന്ത്രിയും സംഘവും സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുന്നു. കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. സമൂഹ വ്യാപനമുണ്ടോ എന്നുറപ്പിക്കാനുള്ള ഐ.സി.എം. ആര്‍ നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ല. രോഗ പരിശോധനയില്‍ സംസ്ഥാനം രാജ്യത്ത് 26-ാം സ്ഥാനത്താണ്.

പി.എന്‍. ആര്‍ നമ്ബര്‍ ഇല്ലാത്തതിനാല്‍ ശ്രമിക് ട്രെയിനുകളില്‍ വരുന്ന മറു നാടന്‍ മലയാളികള്‍ കൊവിഡ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോകുന്ന പാവപ്പെട്ട പ്രവാവസികളില്‍ പണം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. 14 ദിവസം ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കിയിട്ടുമില്ല. കോടതിയില്‍ ക്വാറന്റൈന്‍ സൗകര്യം സംബന്ധിച്ച്‌ കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടി പ്രവാസികളെ കബളിപ്പിച്ചതാണെന്ന് വ്യക്തമായി.

ALSO READ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ സ്വത്തുവകകള്‍ക്ക് നിയമ പ്രകാരമുള്ള അവകാശികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി കോടതി

ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന ദൗര്‍ഭാഗ്യകരമായി. രണ്ടാഴ്‌ച കഷ്ടിച്ച്‌ 10000 പ്രവാസികള്‍ മാത്രമാണ് വിമാനത്തില്‍ കേരളത്തിലെത്തിയത്. വിമാനങ്ങളുടെ എണ്ണം കുറയ്‌ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. കൂടുതല്‍ ആളുകള്‍ വരുമ്ബോഴുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വി. മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button