തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ആശുപത്രി മാലിന്യ സംസ്കരണം പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. മാലിന്യ സംസ്കരണ ചുമതലയുള്ള ഇമേജിന് സര്‍ക്കാര്‍ കുടിശികയിനത്തില്‍ നല്‍കാനുള്ളത് 2 കോടിരൂപ. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ മാലിന്യ സംസ്കരണം നിര്‍ത്തേണ്ടിവരുമെന്ന് ഇമേജിന്റെ ചുമതലയുള്ള ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി കോവിഡ് ആശുപത്രികളില്‍ നിന്ന് പുറംതള്ളപ്പെടുന്ന ബയോമെഡിക്കല്‍ മാലിന്യത്തിന്റെ തോതും വര്‍ധിക്കുകയാണ്.
മാര്‍ച്ച് ആദ്യ വാരം വരെ അഞ്ഞൂറും അറുന്നൂറും ഗ്രാം കോവിഡ് മാലിന്യമാണ് ആശുപത്രികളില്‍ നിന്ന് ശേഖരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് മൂന്നര ടണ്‍ വരെയായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ നിന്നായി ശേഖരിച്ച് പാലക്കാട്ടെ ഇമേജ് പ്ലാന്റില്‍ എത്തിച്ചത് 130 ടണ്‍ മാലിന്യം.
രോഗ സംക്രമണ സാധ്യതയുള്ള കോവിഡ് മാലിന്യം സംസ്കരണ പ്ലാന്റിലെത്തിക്കാന്‍ പ്രത്യേകമായി പത്ത് വാഹനങ്ങളാണ് ഉപയോഗിക്കുന്നത് . സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാപരിശീലനം ലഭിച്ച ജീവനക്കാരുമുണ്ട്. പ്രത്യേക ഇന്‍സിനേറ്ററിലാണ് ഇവ സംസ്കരിക്കുന്നതും. ഇതിനെല്ലാമായി ചെലവഴിക്കേണ്ടി വരുന്നത് വന്‍ തുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കോവിഡ് മാലിന്യം ശേഖരിക്കാന്‍ ഇമേജ് തയ്യാറായതും.
Post Your Comments