കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് പത്തുപേർ കൂടി കുവൈറ്റിൽ വ്യാഴാഴ്ച മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 845 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 208 ഇന്ത്യക്കാരും, 212 സ്വദേശികളും, 161 ബംഗ്ളാദേശികളും, 91 ഈജിപ്ഷ്യൻസും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,112ഉം ആയി. 752 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായതോടെ എണ്ണം 8698 ആയി. 15,229 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഫർവാനിയ ഗവർണറേറ്റിൽ 255, അഹ്മദി ഗവർണറേറ്റിൽ 222, ജഹ്റ ഗവർണറേറ്റിൽ 189, ഹവല്ലി ഗവർണറേറ്റിൽ 96, കാപിറ്റൽ ഗവർണറേറ്റിൽ 83 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
Also read : പിടിമുറുക്കി കോവിഡ്; രാജ്യത്ത് 70% കൊവിഡ് ഈ 13 നഗരങ്ങളിലെന്ന് കണക്കുകൾ
ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി വ്യാഴാഴ്ച്ച മരിച്ചു. 51 വയസുകാരിയായ സ്വദേശി വനിതയാണ് മരിച്ചത്. 636 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര്‍ സ്വദേശികളും 291 പേര്‍ പ്രവാസികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിച്ചവർ 9009ഉം ആയതായും, രോഗമുക്തരായവരുടെ എണ്ണം 2177 ആയി ഉയർന്നെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
സൗദിയിൽ 16പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരണപ്പെട്ടത്. 1644പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 441ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80185ഉം ആയതായി അധികൃതർ അറിയിച്ചു. 3531 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54553 ആയി ഉയർന്നു. നിലവിൽ 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കോവിഡ് പരിശോധനകളാണ് നടത്തിയത്.
Post Your Comments