കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി പീഡനം , 25 വയസുകാരനെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പീഡിപ്പിച്ചതും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയതുമായ യുവതികളുടെ എണ്ണം നിരവധി. ഈ പ്രായത്തിനിടയ്ക്ക് മോഷ്ടിച്ച ബൈക്കുകള്‍ നൂറും. പൂഞ്ഞാര്‍ തലനാട് നെല്ലുവേലില്‍ ആശിഷ് സോണി എന്ന യുവാവാണ് പൊലീസുകാരെ പോലും ഞെട്ടിച്ചിരിക്കുന്നത്. ഒരോ മോഷണക്കേസുകളിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നശേഷം പരോളില്‍ ഇറങ്ങുമ്പോള്‍ കഴിയുന്നത് ഓരോരോ സ്ത്രീകളോടൊപ്പം. വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അവസാനം അകത്തായി. ചിങ്ങവനം സി.ഐ ബിന്‍സ് ജോസഫാണ് തലനാട്ടില്‍ നിന്നും വിരുതനെ പൊക്കിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മൂന്നു മാസം മുമ്പാണ് മൊബൈല്‍ഫോണ്‍ നന്നാക്കാനാണ് കോട്ടയം ടൗണില്‍ എത്തിയത്. തുടര്‍ന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി നാഗമ്ബടം ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇയാള്‍ പിറകെകൂടി പരിചയപ്പെട്ടു. സൂത്രത്തില്‍ മൊബൈല്‍ഫോണ്‍ നമ്ബര്‍ വാങ്ങിയശേഷം വിളിതുടങ്ങി. ഇയാളുടെ പൈങ്കിളി സംഭാഷണത്തില്‍ പെണ്‍കുട്ടി അകപ്പെട്ടുപോയി. തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും ചാറ്റിംഗിലൂടെയും ബന്ധം സുദൃഢമാക്കി.
വിവാഹവാഗ്ദാനം നല്കിയശേഷം പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിനുസമീപമുള്ള കപ്പക്കാലായില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ബൈക്ക് മോഷണക്കേസില്‍ പ്രതിയായ ഇയാള്‍ ആറുമാസം മുമ്ബ് റിമാന്‍ഡിലിരിക്കെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കളമശേരിയിലെ ഒരു വീട്ടില്‍ സ്ത്രീയോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന ആശിഷിനെ പിടികൂടുകയായിരുന്നു
Post Your Comments