ഹൈദരാബാദ് : കോവിഡ് രോഗബാധ സംശയിച്ച് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ആരും ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. .
ജനീല (20) എന്ന യുവതിയാണ് ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്വ രഹിതമായ സമീപനം മൂലം മരിച്ചത്. ജോഗുലാംബ ഗഡ്വാല്‍ ജില്ലയിലാണ് യുവതിയുടെ വീട്. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശം കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തുനിന്ന് വന്നതിനാലാണ് ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാതിരുന്നത്.
Post Your Comments