തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്വത്തുവകകള്‍ ലേലത്തില്‍ വില്‍ക്കാനുള്ള തീരുമാനം ആന്ധ്ര സര്‍ക്കാര്‍ നിറുത്തിവച്ചു. പ്രതിപക്ഷവും ഇതിനെ എതിര്‍ത്തിരുന്നു. ബി.ജെ.പി, ജനസേന പാര്‍ട്ടി, സി.പി.എം,കോണ്‍ഗ്രസ്, ടി.ഡി.പി എന്നീ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. പുരാതനമായുള്ള വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് സ്വത്തുക്കള്‍ സംഭാവന ചെയ്തവരെ ഈ നീക്കം ബാധിക്കുമെന്നും ഇവര്‍ വാദിച്ചു. തിരുപ്പതിക്ഷേത്രത്തിലെ വെങ്കടേശ്വര 50 സ്ഥാവര സ്വത്തുക്കള്‍ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്. തുടര്‍ന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇത് താല്‍ക്കാലികമായി നിറുത്തിവച്ചു.
തീരുമാനം പുനപരിശോധിക്കാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഭക്തരുടെ മതവികാരം കണക്കിലെടുത്ത് ബന്ധപ്പെട്ടവരുമായി തീരുമാനിച്ച് പ്രശ്നം പുനപരിശോധിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി)യോട് ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്വത്തുവകകള്‍ ക്ഷേത്ര നിര്‍മാണത്തിനായും, ധര്‍മ്മ പ്രചാരം, മറ്റ് മത പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമോ എന്ന് ടി.ടി.ഡിയോട് ചോദിച്ചു.
സ്ഥാവര സ്വത്തുകളില്പ്പെട്ട ചെറിയ വീടുകളും (ഏകദേശം 400 ചതുരശ്ര അടി), കൃഷിയിടങ്ങളും ഉള്‍പ്പെടെ ഏക്കറുകണക്കിന് ഭൂമിയുമാണ് ലേലം ചെയ്യാനുള്ളപ്പെടുത്തിയ വസ്തുക്കളില്‍ പെട്ടിരുന്നതെന്ന് ടി.ടി.ഡി ചെയര്മാന് വെെ.വി സുബ്ബ റെഡ്ഡി പറഞ്ഞൂ. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ഭക്തര്‍ സംഭാവന ചെയ്തതാണ് ഈ വസ്തുക്കള്‍.
എന്നാല്‍ ട്രസ്റ്റിന് വരുമാനമില്ലാതായി. ആന്ധ്രയ്ക്കും തമിഴ്നാടിനും 26 ഉം 23ഉം സ്വത്തുവകകളുണ്ട്. മൊത്തം 24 കോടി രൂപയാണ് ലേലത്തില്‍ നിന്ന് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.ജഗന്മോഹന്റെ അമ്മാവന് വൈ.വി. സുബ്ബറെഡ്ഡിയാണു നിലവില്‍ ടി.ടി.ഡി. ബോര്‍ഡ് ചെയര്മാന്.
Post Your Comments