Latest NewsKeralaNews

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ചതും ഈ നിലപാട് തന്നെയാണ്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണെന്നും . രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read : വിദേശത്തു നിന്നും എത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റയിന്‍ ചിലവ് ഈടാക്കും : സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് 19 . കസര്‍ഗോഡ്‌ 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 5 പേര്‍ തമിഴ്നാട്ടില്‍ നിന്നും തെലങ്കാനയില്‍ നിന്ന് ഒരാളും ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും ആന്ധ്ര, കര്‍ണാടക, യു.പി എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും എത്തി. 9 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്‌. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. 1004 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 10 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് രോഗമുക്തി. 552 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പുതുതായി 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 107832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1106940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 13 ഹോട്ട്‌സപോട്ടുകള്‍ പുതുതായി നിലവില്‍ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button