തിരുവനന്തപുരം: വന്ദേഭാരത് ദൗത്യം വഴി വിദേശങ്ങളില്‍ നിന്നും എത്തുന്ന ക്വാറന്റയിന്‍ ചിലവ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ക്വാറന്റയിന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും മാത്രമാണ് പണം ഈടാക്കുകയെന്ന് ് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ വർധിപ്പിക്കണം; പാവപ്പെട്ടവർക്ക് 2500 രൂപ പണമായി സഹായം നൽകണം- കെ.സുരേന്ദ്രൻ
വിദേശത്തുള്ള സംഘടനകള്‍ ഫളൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂ. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനവും പിന്നീട് അറിയിക്കും. വിദേശത്തു നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാരിനെ അറിയിക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments