മുംബൈ: കൊറോണ വ്യാപനം ചെറുക്കാന്‍ സാധിക്കാതായതോടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭരണപരിചയം ഇല്ലായ്മയാണ് ഏറ്റവും തിരിച്ചടിയായത്. സര്‍ക്കാരിന്റെ മുഖം വികൃതമായതോടെ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൂര്‍ണചുമതല എന്‍.സി.പി. നേതാവ് ശരദ് പവാര്‍ ഏറ്റെടുത്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് കൊറോണ വ്യാപനത്തിന് കാരണമായെന്ന് മുംബൈയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇനി മുതല്‍ നേതൃത്വം നല്‍കുക പവാര്‍ ആയിരിക്കുമെന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ട നിര്‍ദശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രവുമായി ആശയവിനിമയം നടത്തുകയും പവാറായിരിക്കും. ഉദ്ദവ് താക്കറെയ്ക്കൊപ്പം കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രതികരണങ്ങളും നടപടികളും ഉദ്ദവിനൊപ്പം വിശദീകരിക്കുകയും ഇനി പവാറായിരിക്കും.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നുവെങ്കിലും അദേഹം രാജ്ഭവനില്‍ എത്തിയില്ല.
പകരം സെക്രട്ടറിയെയാണ് അയച്ചത്.മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാര്‍ അവരവരുടെ വീടുകളില്‍ ഇരിക്കുന്നതല്ലാതെ പുറത്തിറങ്ങുന്നില്ല. കൊറോണ വൈറസ് വ്യാപനം നടന്ന ഒരിടത്തും പോലും സഹായവുമായി ശിവസേന കോണ്‍ഗ്രസ് എന്‍സിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. എന്നാല്‍, ചേരികളിലും തെരുവുകളിലും പട്ടണങ്ങളിലടക്കം എല്ലായിടത്തും ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ജനങ്ങള്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പവും ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സേവനരംഗത്തുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതുമൂലം മഹാരാഷ്ടയുടെ വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
Post Your Comments