ന്യൂഡൽഹി : മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനത്തിൽ കോണ്‍ഗ്രസ്സ് പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്നു രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലേത് കോണ്‍ഗ്രസ്സ് സർക്കാർ അല്ലെന്നും കോണ്‍ഗ്രസ്സ് പിന്തുണ നൽകുന്ന സർക്കാർ മാത്രമാണെന്നും ആയിരുന്നു കോണ്‍ഗ്രസ്സ് മുൻ അധ്യക്ഷൻ പറഞ്ഞത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ഭരണ പരാജയത്തെ പറ്റി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ മുന്നണി സർക്കാരിനെ തള്ളി പറഞ്ഞത്.
സര്‍ക്കാരില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉദ്ദവ് താക്കറെയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പരാമര്‍ശവും നിരൂപമിന്റെ പ്രസ്താവനയും ഉണ്ടായത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെ മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപവും രംഗത്തെത്തി.മുഖ്യമന്ത്രി എല്ലാ ദിവസവും ജനങ്ങളോടു സംസാരിക്കുന്നുണ്ട്.
എന്നാല്‍ സഖ്യകക്ഷികളുമായി ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ 60 ദിവസങ്ങളിലുണ്ടായ 60 തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം എല്ലാ ദിവസവും തീരുമാനങ്ങള്‍ മാറ്റുകയാണ്.ചില തീരുമാനങ്ങള്‍ തെറ്റുന്നു, ചിലത് വൈകുന്നു. കൊറോണ പ്രതിസന്ധി വര്‍ധിക്കാന്‍ ഇതു കാരണമാകുന്നുണ്ടെന്നും നിരുപം തുറന്നടിച്ചു.
Post Your Comments