Latest NewsNewsInternational

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ആഗോള ചര്‍ച്ചാ വിഷയമാകുന്നു : മധ്യസ്ഥത വഹിയ്ക്കാന്‍ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച് കയറിയത് ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതോടെ പ്രശ്‌നപരിഹാരത്തിന് യുഎസും രംഗത്ത് എത്തി..

Read Also : അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡോക് ലാം ടീം’ രംഗത്ത്, അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച രണ്ടാം തവണ

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടെയും മധ്യസ്ഥത വഹിയ്ക്കാന്‍ റെഡിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. മുമ്പ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിലും മധ്യസ്ഥത വഹിയ്ക്കാന്‍ യുഎസ് ഒരുക്കമാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ അത് തള്ളുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ യുഎസ് മധ്യസ്ഥത വഹിയ്ക്കാമെന്നാണ് പ്രസിഡന്റ് ട്രംപ് ട്വീറ്റിലൂടെ ഇരു രാഷ്ട്രങ്ങളേയും അറിിച്ചിരിക്കുന്നത്. അതേസമയം, യുഎസ് പ്രസിഡന്റിന്റെ ട്വീറ്റിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി സംഘര്‍ഷം ഇതാദ്യമായല്ല. എന്നാല്‍ ദോക്ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button