Latest NewsIndiaInternational

അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡോക് ലാം ടീം’ രംഗത്ത്, അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച രണ്ടാം തവണ

സിഡിഎസ് ബിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നീ ത്രിമൂര്‍ത്തി സഖ്യമാണ് 2017-ല്‍ നടന്ന ഡോക്ലാം സംഘര്‍ഷം വിജയകരമായി പരിഹരിച്ചത്.73 ദിവസമായിരുന്നു ആ പ്രശ്നം നീണ്ടുനിന്നത്.

ന്യൂഡൽഹി: ധോക്ലാം സംഘര്‍ഷം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ് ബിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നീ ത്രിമൂര്‍ത്തി സഖ്യമാണ് 2017-ല്‍ നടന്ന ഡോക്ലാം സംഘര്‍ഷം വിജയകരമായി പരിഹരിച്ചത്.73 ദിവസമായിരുന്നു ആ പ്രശ്നം നീണ്ടുനിന്നത്.

ഇപ്പോള്‍, 2020-ല്‍ ചൈന സൃഷ്ടിക്കുന്ന തലവേദനകള്‍ പരിഹരിക്കാനും ഈ ടീമിന്റെ സഹായം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തേടിയിരിക്കുന്നത്.കഴിഞ്ഞ കുറേ ദിവസങ്ങളിലായി ചൈനീസ് ഭരണകൂടവും പട്ടാളവും ഒരുപോലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി പരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യവും അതിര്‍ത്തിയില്‍ വലിയ രീതിയിലുള്ള സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.

ലഡാക്കിന്റെ കിഴക്കന്‍ മേഖലയിലാണ് ഇന്ത്യ വലിയ തോതില്‍ സൈന്യത്തെ അയച്ചിരിക്കുന്നത്. ദൗലത്ത് ബെഗ് ഓള്‍ഡി സെക്ടറിലെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതിനായാണ് ചൈന ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.കിഴക്കന്‍ ലഡാക്ക് മേഖലയിലേക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൂടുതല്‍ സൈനികരെ ഇറക്കി യിരിക്കുന്നത് ഡിബിഒ പ്രവിശ്യയില്‍ ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button