മസ്‌ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച്ച 348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 171 പേര്‍ സ്വദേശികളും 177 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8118ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 2067ആയി ഉയർന്നു. ഇതുവരെ 37 പേരാണ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
യുഎഇയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച്ച അഞ്ചുപേർ കൂടി മരിച്ചു. 779 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 253ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,086ഉം ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 325 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 15,982ആയി ഉയർന്നു. നിലവിൽ 14,851 പേരാണ് ചികിത്സയിലുള്ളത്. . 28,000ല്‍ പരം പേര്‍ക്ക് പരിശോധന നടത്തിയതില്‍ നിന്നാണ് ഇന്ന് 779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്നും, നിലവില്‍ യുഎഇയില്‍ 20 ലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Also read : പൊതുമാപ്പ് ലഭിച്ച നാനൂറിലേറെ ഇന്ത്യക്കാർ നാട്ടിലെത്തി
സൗദിയിൽ 12പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, മദീന, ജിദ്ദ, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലായി 45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മൂന്നുപേർ സ്വദേശികളും, ബാക്കി വിവിധ രാജ്യക്കാരുമാണ്. 1,931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 411ഉം, രോഗം 76,726 ഉം ആയതായി അധികൃതർ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു. 2782പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 48,450 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 27,865 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 397 പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു ചൊവാഴ്ച മരിച്ചു. 58 ഉം 60 ഉം വയസുള്ളവരാണ് മരണമടഞ്ഞത്.. 24 മണിക്കൂറിനിടെ 3,927 പേരിൽ നടത്തിയ പരിശോധനയിൽ 1,742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28ഉം, രോഗം സ്ഥിരീകരിച്ചവർ 47,207ഉം ആയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ കോവിഡ് മരണസംഖ്യ 15 ല്‍ നിന്ന് 28 ലേക്ക് എത്തിയത്. 1,481 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവര്‍ 11,844 ആയി ഉയർന്നു. 35,335 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.. 205പേർ . തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നു. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,96,411 എത്തി. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കുടുംബ സന്ദര്‍ശനങ്ങളും ഒത്തൂകുടലുകളും ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശം നൽകി.
Post Your Comments