റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ദമാം കേന്ദ്രമായുള്ള സ്വകാര്യ കരാർ കമ്പനിയില്‍ ക്ലീനിംഗ് വിഭാഗത്തില്‍ 27 വർഷമായി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ വാടക്കൽ സ്വദേശി ജോണിച്ചൻ കുരിശിങ്കൽ (51) ആണ് ദമാം സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലിൽ നാട്ടില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയിരുന്നതിനാൽ പോകാൻ കഴിഞ്ഞില്ല. ഭാര്യ റെജിമോൾ സ്‌റാക്കോ കമ്പനിക്ക് കീഴില്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്നു. മക്കള്‍: ഡോ.റോഷി, റെഷി.
Also read : ഇന്ത്യയില്‍ കാര്‍ഷികവിളകളുടെ നാശം വരുത്തിവച്ചത് പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികള്‍
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. റിയാദില്‍ ജോലി ചെയ്‌തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രിച്ച മലയാളികളുടെ എണ്ണം 127 ആയി.
14പേർ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. പുതുതായി 1815 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425ഉം, രോഗം ബാധിച്ചവരുടെ എണ്ണം 78541ഉം ആയതായി അധികൃതർ അറിയിച്ചു. അതേസമയം രോഗമുക്തരാകുന്നവരുടെ ദിനംപ്രതി വർദ്ധിക്കുന്നത് ഏറെ ആശ്വാസമാണ്. 2572 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51022 ആയി ഉയർന്നു.
.
Post Your Comments