USALatest NewsNewsInternationalTechnology

ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ

സാൻ ഫ്രാൻസിസ്കോ: ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ.അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും തൊഴിലുമായി ബന്ധപ്പെട്ട ഫർണിച്ചർ വാങ്ങാനുമായി ആയിരം ഡോളർ വീതമാണ് (75000 രൂപ) അധികമായി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം ഇപ്പോഴും പൂർണമായി തടയാൻ സാധിക്കാത്ത സാഹചര്യത്തിൽ ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ തന്നെ തുടരാനാണ് സാധ്യതയെന്ന ഗൂഗിളിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം ഡോളറോ, അല്ലെങ്കിൽ ആ രാജ്യത്ത് അതിന് തുല്യമായ തുകയോ ആവും സഹായമായി നൽകുക. ഇത് ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും കമ്പനി വ്യക്‌തമാക്കുന്നു.

അതോടൊപ്പം തന്നെ ജൂലൈ ആറ് മുതൽ കമ്പനി കൂടുതൽ നഗരങ്ങളിൽ ഓഫീസ് തുറക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പത്ത് ശതമാനം പേരെ വീതം ഓഫീസുകളിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ. 30 ശതമാനം പേരെ സെപ്തംബർ മാസത്തോടെ ഓഫീസുകളിൽ തിരിച്ചെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button